Lyrics : Jayageetha
Music : Bijibal
Singer : Sachin Warrier
കൂട്ടുതേടിവന്നൊരാ കുഞ്ഞിളം കാറ്റേ
കൂടെയൊന്നു പാടുമോ...നീലനിലാവിൽ...
പാട്ടുമൂളിയെത്തി ഞാൻ ഈ വഴിയോരം
പാതിരാവിൻ ചില്ലകൾ പൂത്തൊരു നേരം
കൂടെയൊന്നു പാടുമോ....
മോഹമഞ്ഞുനീർകണം വിങ്ങിനിൽക്കുമീ
പൂമനസ്സിനുള്ളിലായ് തേടുമോർമ്മകൾ
കാത്തിരുന്ന പൊൻവെയിൽ നാളമേൽക്കവേ
ആയിരം വസന്തമായി ഗാനമായിതാ....
പുതുമണം നുരയുമീ മഴപൊഴിയും മണ്ണിൽ
കലരുമെന്റെ കനവുതിരയുമൊരുജതി പാടാൻ....
കൂടെയൊന്നു പാടുമോ....
കൂട്ടുതേടി വന്നൊരാ കുഞ്ഞിളം കാറ്റേ
കൂടെയൊന്നു പാടുമോ...നീലനിലാവിൽ...
രാക്കിനാവുണർന്നപോൽ രാത്രിമുല്ലകൾ
ചൂടിനിന്നു ജീവനാം പൂങ്കുരുന്നുകൾ
ഈ പരാഗമാകെയിന്നൊരീണമാകവെ
എൻ സ്വരങ്ങൾ ഇന്നതിന്റെ നാദമായിതാ....
മനമിതിൻ കുളിരുമായ് ഹൃദയശംഖുപുഷ്പം
വിടരുമെന്റെ വനികനിരയുമൊരു ശ്രുതി പാടാൻ...
കൂടെയൊന്നു പാടുമോ....
കൂട്ടുതേടി വന്നൊരാ കുഞ്ഞിളം കാറ്റേ
കൂടെയൊന്നു പാടുമോ...നീലനിലാവിൽ...
പാട്ടുമൂളി എത്തി ഞാൻ ഈ വഴിയോരം
പാതിരാവിൻ ചില്ലകൾ പൂത്തൊരു നേരം
കൂടെയൊന്നു പാടുമോ....
കൂടെയൊന്നു പാടുമോ.....
























- Follow Us on Twitter!
- "Join Us on Facebook!
- RSS
Contact