Wednesday, December 17, 2014 0 comments

Varsham : Kootu Thedi



Lyrics : Jayageetha
Music : Bijibal
Singer : Sachin Warrier


കൂട്ടുതേടിവന്നൊരാ കുഞ്ഞിളം കാറ്റേ
കൂടെയൊന്നു പാടുമോ...നീലനിലാവിൽ...
പാട്ടുമൂളിയെത്തി ഞാൻ ഈ വഴിയോരം
പാതിരാവിൻ ചില്ലകൾ പൂത്തൊരു നേരം
കൂടെയൊന്നു പാടുമോ....
മോഹമഞ്ഞുനീർകണം വിങ്ങിനിൽക്കുമീ
പൂമനസ്സിനുള്ളിലായ് തേടുമോർമ്മകൾ
കാത്തിരുന്ന പൊൻവെയിൽ നാളമേൽക്കവേ
ആയിരം വസന്തമായി ഗാനമായിതാ....
പുതുമണം നുരയുമീ മഴപൊഴിയും മണ്ണിൽ
കലരുമെന്റെ കനവുതിരയുമൊരുജതി പാടാൻ....
കൂടെയൊന്നു പാടുമോ....
കൂട്ടുതേടി വന്നൊരാ കുഞ്ഞിളം കാറ്റേ
കൂടെയൊന്നു പാടുമോ...നീലനിലാവിൽ...
രാക്കിനാവുണർന്നപോൽ രാത്രിമുല്ലകൾ
ചൂടിനിന്നു ജീവനാം പൂങ്കുരുന്നുകൾ
ഈ പരാഗമാകെയിന്നൊരീണമാകവെ
എൻ സ്വരങ്ങൾ ഇന്നതിന്റെ നാദമായിതാ....
മനമിതിൻ കുളിരുമായ് ഹൃദയശംഖുപുഷ്പം
വിടരുമെന്റെ വനികനിരയുമൊരു ശ്രുതി പാടാൻ...
കൂടെയൊന്നു പാടുമോ....
കൂട്ടുതേടി വന്നൊരാ കുഞ്ഞിളം കാറ്റേ
കൂടെയൊന്നു പാടുമോ...നീലനിലാവിൽ...
പാട്ടുമൂളി എത്തി ഞാൻ ഈ വഴിയോരം
പാതിരാവിൻ ചില്ലകൾ പൂത്തൊരു നേരം
കൂടെയൊന്നു പാടുമോ....
കൂടെയൊന്നു പാടുമോ.....
0 comments

Varsham : Karimukilukal



Lyrics : Santhosh Varma
Music : Bijibal
Singer : Sharreth

കരിമുകിലുകൾ ചിറകു കുടയും സ്വരം
ജലകണികകൾ ഇലയിലുതിരും സ്വരം
ദൂരെ ദൂരെ ആരോ വിണ്ണിൻ ജാലകം തുറന്നു
ഒരു തലോടലായ് തുയിലുണർത്തുവാൻ ഇതിലെ വന്നു
വർഷം....
പ്രണയവും വിരഹവും നിറപടമെഴുതിയ
പ്രകൃതിതൻ ചുവരിലായ്
അടയാതെ കാക്കുമൊരുവാതിലേതു
ഋതുവിലുമിതിലേ നീ വരാൻ
അറിയൂ വർഷമേ...
നീ മാത്രമേകുന്നൊരുണർവ്വിനു കുമ്പിൾ
നീട്ടി ഹൃദയം...
കരിമുകിലുകൾ ചിറകു കുടയും സ്വരം
ജലകണികകൾ ഇലയിലുതിരും സ്വരം...
വസന്തമീ വഴികളിൽ പലകുറി വരികിലുമിതുവരെ
എവിടെയോ മലരാൻ മടിച്ചു മറയിൽകഴിഞ്ഞ
മലരുകൾ വിരിയും മർമ്മരം...
ചൊരിയൂ വർഷമേ...
ആശിച്ചു കാതോർക്കുമുയിരിനു നിറയെ നിറയെ ഹർഷം
കരിമുകിലുകൾ ചിറകു കുടയും സ്വരം
ജലകണികകൾ ഇലയിലുതിരും സ്വരം
ദൂരെ ദൂരെ ആരോ വിണ്ണിൻ ജാലകം തുറന്നു
ഒരു തലോടലായ് തുയിലുണർത്തുവാൻ ഇതിലെ വന്നു
വർഷം....
0 comments

Villaliveeran : Nee Kannil Minnum



Music : S.A.Rajkumar
Singers : Ranjith,Jyothsna


നീ കണ്ണിൽ മിന്നും സ്വപ്നം...ഈ
മണ്ണിൽ നീയെൻ സ്വന്തം
എൻ ചുണ്ടിൽ നീയെൻ നാദം...ഈ നെഞ്ചിൽ
നീയെൻ ശ്വാസം
നീ കണ്ണിൽ മിന്നും സ്വപ്നം...ഈ
മണ്ണിൽ നീയെൻ സ്വന്തം
എൻ ആശാമേഘം തേടും നീയെൻ
നീലാകാശം...
(നീ കണ്ണിൽ...)
നിൻ മിഴിയെൻ ഏഴാം സ്വർഗ്ഗം...ആ മൊഴിയെൻ കാതിൽ
മന്ത്രം
നിൻ ചിരിയെന്നുള്ളിൽ നിലവായ് പെയ്യുന്നൂ...
ചെല്ലക്കാറ്റും വെള്ളപ്രാവും തമ്മിൽ കണ്ടില്ലേ...
അവരുള്ളിന്നുള്ളം കണ്ണിൽ കണ്ണാൽ
മെല്ലെ ചൊല്ലീല്ലേ...
ചെല്ലക്കാറ്റും വെള്ളപ്രാവും തമ്മിൽ കണ്ടില്ലേ...
അവരുള്ളിന്നുള്ളം കണ്ണിൽ കണ്ണാൽ
മെല്ലെ ചൊല്ലീല്ലേ.....
ജന്മങ്ങൾ മുൻപേ..ഈ കടലും തിരയും പോലെ...
നീ എന്നിൽ..ഞാൻ
നിന്നിൽ...ചേർന്നീലയോ...
എൻ നെഞ്ചിൻ താളം ഇനി നീയാണെന്നെന്നുള്ളം
ആരാരും കേൾക്കാതെ ചൊല്ലീലയോ...
പല
രാവും പകലും നിന്നെ ഓർത്തീ നഗരം ചുറ്റുമ്പോൾ
ഞാനറിയാതായീ എന്നെപ്പോലും കനവിൻ തേരേറി
അനുരാഗക്കാലം തീരല്ലേ നീ കാണാതെങ്ങും മായല്ലേ
എൻ നിഴലായ് ചേരും സഞ്ചാരിക്കാറ്റേ...
വായോ വായോ...ചാരേ വായോ...
ഏയ് ചെല്ലക്കാറ്റും വെള്ളപ്രാവും തമ്മിൽ കണ്ടില്ലേ...
അവരുള്ളിന്നുള്ളം കണ്ണിൽ കണ്ണാൽ
മെല്ലെ ചൊല്ലീല്ലേ...
കണ്ണാടി നോക്കും പുഴ കുഞ്ഞോളങ്ങൾ മീട്ടി
നിന്നോടായ് എന്നിഷ്ടം ചൊല്ലീല്ലയോ...
നിൻ നാണപ്പൂവിൽ ഒരു മഞ്ഞിൻതുള്ളി പോലെ
കണ്ണാളേ എൻ മോഹം പെയ്തീല്ലയോ...
നറു വെണ്ണക്കല്ലിൽ
കാലം തീർക്കും സിന്ദൂരച്ചെപ്പേ
നിൻ വെള്ളിത്താലിത്തുമ്പിൽ ചേരാൻ മണ്ണിൽ വന്നൂ
ഞാൻ
ഇനി നീയെൻ വാനം നീയെൻ
ലോകം നീയെൻ എല്ലാമെല്ലാമെന്നും
അഴകായ് കൊഞ്ചും ആരോമൽ പ്രാവേ...
വായോ വായോ...ചാരേ വായോ...
ചെല്ലക്കാറ്റും വെള്ളപ്രാവും തമ്മിൽ കണ്ടില്ലേ...
അവരുള്ളിന്നുള്ളം കണ്ണിൽ കണ്ണാൽ
മെല്ലെ ചൊല്ലീല്ലേ...
(നീ കണ്ണിൽ...)...(2)
0 comments

Villaliveeran : Cindrella Chanthame


Music : S.A.Rajkumar
Singers : Karthik,Rimi Tomy

ബുദ്ധം ശരണം ഗഛാമി
ധർമ്മം ശരണം ഗഛാമി
സംഘം ശരണം ഗഛാമി
സിൻഡ്രല്ലാ ചന്തമേ...ശിങ്കാരത്തേൻ കിണ്ണമേ
വെള്ളിവാൽ കണ്ണിലെ കള്ളൻ ഞാനല്ലേ...
കണ്ണിലെൻ കണ്ണിലെ കണ്ണിൻ കണ്ണിൻ ഉള്ളിലെ
കന്നിമാങ്കൊമ്പിലെ കള്ളൻ നീയല്ലേ...
പണ്ടത്തെ പാട്ടും പാടി പാടം കേറി പോരാം
മുന്നാഴി പൂവും താലിപ്പൊന്നും മേളം കൂടാം
എന്റെ നെഞ്ചിന്നുള്ളിൽ കൂടുംകൂട്ടി കൂടെ പോരില്ലേ....
ഹേയ് ഹരിത തരുണി ബാലേ...
ലാ ലസിത ഹസിത ശീലേ
ഏയ് സ്മരുതി സതതി മായാവിലോലേ...(2)
സിൻഡ്രെല്ലാ...സിൻഡ്രെല്ലാ...സിൻഡ്രെല്ലാ ചന്തമേ
(സിൻഡ്രല്ലാ ചന്തമേ...)

കാമിനി മേഘമേ...കാതരയാണു നീ
കനവിലെ കവിതയാണു നീ...ഓ യേ...
കാമുക വാനമേ...മാറുകയില്ലയെൻ
മനസ്സിലെ മധുരനൊമ്പരം...
മാനത്തും കണ്ടില്ല മണ്ണിലും കണ്ടില്ല
മാണിക്യ ചെമ്പഴുക്ക...
താഴത്തും വന്നില്ല താംബൂലം തന്നില്ല
താമരപ്പൈങ്കിളിയേ....
വാക പൂത്ത പോലെ...പനിനീർ നിലാവു പോലെ
എന്റെ നെഞ്ചിന്നുള്ളിൽ
കൂടുംകൂട്ടി കൂടെ പോരില്ലേ....ആ...
ഹേയ് ഹരിത തരുണി ബാലേ...
ലാ ലസിത ഹസിത ശീലേ
ഏയ് സ്മരുതി സതതി മായാവിലോലേ...
(സിൻഡ്രല്ലാ ചന്തമേ...)

ശ്രാവണ പഞ്ചമീ...നീയൊരു സുന്ദരി
ഞാനൊരു പ്രേമഭിക്ഷുകി...ഓ യേ...
ചോലമരത്തണൽ കീഴിലിരുന്നു നീ
മാമരമായ് തളിർത്തു ഞാൻ...ഓ യേ...
മാമരം കണ്ടില്ല മാനിനെ കണ്ടില്ല
മാരിമണിക്കിളിയേ...
മാരനും വന്നില്ല മാലയും തന്നില്ല
മാതളത്തേന്മൊഴിയേ....
നീ എന്റെമാത്രം എന്നും
ഞാൻ നിന്റെമാത്രം എന്നും
എന്റെ നെഞ്ചിന്നുള്ളിൽ കൂടുംകൂട്ടി കൂടെ പോരില്ലേ....
ഹേയ് ഹരിത തരുണി ബാലേ...
ലാ ലസിത ഹസിത ശീലേ
ഏയ് സ്മരുതി സതതി മായാവിലോലേ...
(സിൻഡ്രല്ലാ ചന്തമേ...)
0 comments

Vellimoonga : Punjiri Kannulla



Lyrics : Rajiv Nair
Music : Bijibal
Singer : Ganesh Sundaram


അഭയനാഥാ അനുമതി തരണേ
അൾത്താരദീപം കൊളുത്താൻ...
ആശതൻ സംഗീത വാതിൽ തുറക്കാൻ
ആശ്രയരാജ്യം അണഞ്ഞീടുവാൻ
അനുമതി തരണേ ആരാധ്യനാഥാ
പൊന്നലിവിൻ രാജകുമാരാ....
ആ...ആ...ആ...ആ...
പൊന്നലിവിൻ രാജകുമാരാ....
പുഞ്ചിരിക്കണ്ണുള്ള പെണ്ണല്ലേ...അഴകുരുകിയ
മുത്തല്ലേ
പ്രണയമെഴുതു ദേവദൂതികേ....
പള്ളിത്തിരുനാളിൽ പുതുവെള്ളിത്തേരിൽ
ഉള്ളം ചേർന്നാമോദം തുള്ളിപ്പോകെ
കടലിലലയും കാറ്റുപോലെ ഞാൻ....
വാടാത്തൊരു തിരിമലരായ് നെഞ്ചിനുൾക്കൂട്ടിൽ
പ്രിയമോടെ കാത്തോളാം സ്വയം നീറി നിന്നോളാം
ഏദൻ താഴ്ചകളിൽ ചായം പൂശി മെല്ലെ
മധുമൊഴി മുത്തം തന്നേ പോയ്....
ഇവളെൻ സ്വർഗ്ഗസുന്ദരി....
പുഞ്ചിരിക്കണ്ണുള്ള പെണ്ണല്ലേ...അഴകുരുകിയ
മുത്തല്ലേ
പ്രണയമെഴുതു ദേവദൂതികേ....
തീരാത്തൊരു പുഴ നിറയെ ആത്മസംഗീതം
അലിവോടെ തിരയാടി നിൻ പേരു ചൊല്ലുമ്പോൾ
സ്നേഹപ്പാൽച്ചിറയിൽ കാണാകല്പടവിൽ
ഒരുപിടി നാണം തന്നേ പോ....
അടിമുടി പൂത്തു പൗർണ്ണമി....
പുഞ്ചിരിക്കണ്ണുള്ള പെണ്ണല്ലേ...അഴകുരുകിയ
മുത്തല്ലേ
പ്രണയമെഴുതു ദേവദൂതികേ....
പള്ളിത്തിരുനാളിൽ പുതു വെള്ളിത്തേരിൽ
ഉള്ളം ചേർന്നാമോദം തുള്ളിപ്പോകെ
കടലിലലയും കാറ്റുപോലെ ഞാൻ....
0 comments

Rajadhiraja : Pattum Chutti



പട്ടും ചുറ്റി വേളിപ്പെണ്ണു് വരുന്നേ
തപ്പുംതട്ടി പാടാൻ വാ നീ അരികേ...
മംഗല്യത്തിൻ നാൾ കുറിക്കും ദിനമായ്
ചെന്താമര പൂവൽപ്പെണ്ണു് വരവായ്...
കണ്ണിനുകണ്ണിൻ മണിയാ തിങ്കളു
തോൽക്കും കനിയാണേ...
ഞങ്ങടെ പൊന്നിൻ കുടമാ നിങ്ങടെ കൈയിൽ തരുവാണേ...
ശ്യാമവർണ്ണനോമൽഗോപികയല്ലേ നീ..
രാമനൊത്തു വാഴും ജാനകിയല്ലേ നീ...
മാരനോടു ചേരാൻ സമ്മതമേകണ മംഗലതാംബൂലം...
കണ്ണിൽ ഇന്നും എൻ മകളേ നിൻ താരാട്ടു പ്രായം
പിച്ച പിച്ച വെച്ചു നടന്നൂ നീ ഈ
നെഞ്ചിലാദ്യം
കാൽത്തളച്ചിരിയായ് നീ നാൾക്കുനാൾ വളരേ....
രാക്കിനാച്ചിറകേറി തിരുമണം വരവായ്
കല്യാണമെന്നാണു് കൈ നോക്കി ചൊല്ലെന്റെ കിളിയേ....
കണ്ണുകളെന്തേ പിടഞ്ഞൂ ഉള്ളിലെ മോഹം പറയാനോ...
ഇന്നലെവന്നെൻ കനവിൽ ചൊല്ലിയതെല്ലാം കളിയാണോ...
കണ്ണിനുകണ്ണിൻ മണിയാ തിങ്കളു
തോൽക്കും കനിയാണേ
നെഞ്ചൊടു ചേർക്കും നിധിയാ നിങ്ങടെ കൈയിൽ തരുവാണേ...
പെണ്ണേ പെണ്ണേ മിഴിയെഴുതാൻ നിൻ ചാരത്തു് രാവു്
ചുണ്ടിൽ ചെണ്ടിൽ നിറമണിയാൻ ഈ മൂവന്തിച്ചോപ്പു്
വാർനിലാ മെനയും നിൻ നാൽമുഴം കസവു്
മാരിവിൽ പണിയും നിൻ അഴകെഴും കൊലുസ്സു്
കല്യാണനാളിന്നു് പൊന്നായി വന്നല്ലോ വെയിലു്...
കണ്ണിനുകണ്ണിൻ മണിയാ തിങ്കളു
തോൽക്കും കനിയാണേ
ഞങ്ങടെ പൊന്നിൻ കുടമാ നിങ്ങടെ കൈയിൽ തരുവാണേ...
ശ്യാമവർണ്ണനോമൽഗോപികയല്ലേ നീ..
രാമനൊത്തു വാഴും ജാനകിയല്ലേ നീ...
മാരനോടു ചേരാൻ സമ്മതമേകണ മംഗലതാംബൂലം...
0 comments

Rajadhiraja : Midumidumidukkan



മിടുമിടു മിടുക്കൻ മുയലച്ചൻ
മടിമടി മടിയൻ മരയാമ
അടിപിടി കൂടി ഒരുനാളിൽ
കഥയിതു കാട്ടിൽ പാട്ടായി
(മിടുമിടു മിടുക്കൻ...)
കുറുമൊഴിവീട്ടിൽ കുയിലമ്മ
അവളുടെ പേരിൽ വക്കാണം
വിവരമറിഞ്ഞൂ മൃഗരാജൻ
വനസഭ കൂടി തിരുമുൻപിൽ....
കടുവയും പുലിയും ചെന്നായും
കരടിയും ആനയും കേൾക്കാനായ്
മുറുചെവികുറുക്കൻ കാര്യസ്ഥൻ
വിധിയതുറക്കെ വായിച്ചു...
(കടുവയും...)
എരിപൊരിവെയിലിൽ രണ്ടാളും
ഇരുപതു നാഴിക ഓടട്ടെ
ജയമതിലാർക്കോ അവനാണേ
കുയിലിനു സ്വന്തം മണവാളൻ...
കുയിലിനു സ്വന്തം മണവാളൻ.....
(മിടുമിടു മിടുക്കൻ...)
വിജയമുറച്ചൂ മുയലച്ചൻ
ചെറുതിടയൊന്നു മയങ്ങിപ്പോയ്
അതുവഴി ആമ നിരങ്ങിപ്പോയ്...
കുയിലോ കൂടെയിറങ്ങിപ്പോയ്...
(വിജയമുറച്ചൂ....)
കുയിലിനും ആമയ്ക്കും കല്യാണം
കരിമലക്കാടിനു പൊന്നോണം
മുയലിന്റെ കഥയൊരു ഗുണപാഠം
കുടുകുടെ ചിരിക്കണമാവോളം...
കുടുകുടെ ചിരിക്കണമാവോളം.....
(മിടുമിടു മിടുക്കൻ...) (2)
0 comments

Bangalore Days : Ethu Kari Raavilum



Lyrics : Rafeeq Ahmed
Music : Gopi Sunder
Singer : Haricharan


ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ..
ഈ ഹൃദയവാതിലിന് പഴുതിലുമൊഴുകി വരൂ....
അരികിലേ...പുതു മന്ദാരമായ് വിടരു നീ...
പുണരുവാന് കൊതി തോന്നുന്നൊരീ പുലരിയില്....
അങ്ങെങ്ങോ നിന് പൊന്പീലി മിന്നുന്നുവോ.....
അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ.....
ഉണര്ന്നു...ഞാന്.....

ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ..
ഈ ഹൃദയവാതിലിന് പഴുതിലുമൊഴുകി വരൂ....
നീയാം ആത്മാവിന് സങ്കല്പമിന്നിങ്ങനെ
മിണ്ടാതെ മിണ്ടുന്നതെന്തോ...
ഓര്ക്കാതിരുന്നപ്പോളെന്നുള്ളില് നീ വന്നൂ....
തിരശ്ശീല മാറ്റും ഓർമ്മ
പോലവേ...സഖീ...
ഒരു നാളമായ് പൂത്തുലഞ്ഞു നീ നിന്നെന്തിനോ...
അരികിലേ..പുതു മന്ദാരമായ് വിടരു നീ
പുണരുവാന് കൊതി തോന്നുന്നൊരീ പുലരിയില്....
ഞാനാം ഏകാന്ത സംഗീതമിന്നങ്ങനെ
മണ്വീണ തേടുന്ന നേരം...
പാടാത്ത പാട്ടിന്റെ തേന്തുള്ളി നീ തന്നു
തെളിനീലവാനിലേകതാരമായ്...സഖീ..
ഒരു രാവില് ദൂരെനിന്നുനോക്കി...നീയെന്നേ....
ഓ....ഏതു കരിരാവിലും ഒരു ചെറു കസവിഴ
തുന്നും കിരണമേ..
ഈ ഹൃദയവാതിലിന് പഴുതിലുമൊഴുകി വരൂ....
അരികിലേ...പുതു മന്ദാരമായ് വിടരു നീ...
പുണരുവാന് കൊതി തോന്നുന്നൊരീ പുലരിയില്....
അങ്ങെങ്ങോ നിന് പൊന്പീലി മിന്നുന്നുവോ.....
അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ.....
ഉണര്ന്നു...ഞാന്.....

0 comments

Bangalore Days : Thumbipenne



Lyrics : Santhosh Varma
Music : Gopi Sunder
Singer : Siddharth Menon

തുമ്പിപ്പെണ്ണേ കൊതിയില്ലേ നേരിൽ കാണാൻ
വന്നിട്ടുണ്ടേ എൻ വേളിപ്പെണ്ണു്....
കവിളത്തുണ്ടേ കണ്ണാടിത്തുണ്ടു്...
ചുണ്ടത്തുണ്ടേ ചിങ്കാരച്ചെണ്ടു്...
നീലക്കായലുപോൽ തോന്നും ഓമൽ കണ്ണാണു്
മുടി കാർമുകിലും തോൽക്കും നാടൻ ചേലാണു്
കൊണ്ടേ പോരാം പെണ്ണാളെ പൊന്നോണക്കാലത്തു്
കണ്ണൊന്നഞ്ചും കണ്ണാളെ നീ കാണും നേരത്തു്
തങ്കത്താമരപോൽ പൂന്തേൻ ചിന്തും നെഞ്ചാണു്
ചെല്ലത്താരകളും പെണ്ണും പണ്ടേ കൂട്ടാണു്...
പുലരിക്കിളികൾ കാതോരം കൊഞ്ചും പോലെ
പുളകം വിതറും ചെഞ്ചില്ലം മൊഴിയാണേ...ഹോയ്...
കുളിരിൽ വിരിയും പൂമുല്ലപ്പൂവും കൊണ്ടേ
ഹൃദയം പൊതിയും പുഞ്ചിരിയാണേ...
ഹോ...ഒന്നവളെ....നിനച്ചാലേ...മഴ പൊഴിയും
ഹൊ...ഹോ...കണ്മണിയേ....നീ കണ്ടാട്ടേ.....
നീലക്കായലുപോൽ തോന്നും ഓമൽ കണ്ണാണു്
മുടി കാർമുകിലും തോൽക്കും നാടൻ ചേലാണു്...
കൊണ്ടേ പോരാം പെണ്ണാളെ പൊന്നോണക്കാലത്തു്
കണ്ണൊന്നഞ്ചും കണ്ണാളെ നീ കാണും നേരത്തു്
തങ്കത്താമരപോൽ പൂന്തേൻ ചിന്തും നെഞ്ചാണു്
ചെല്ലത്താരകളും പെണ്ണും പണ്ടേ കൂട്ടാണു്...
നഗരത്തിരയിൽ നീരാടി പാടിക്കൊണ്ടു്
ഒഴുകും അരയന്നം പോലെൻ പെണ്ണാളു്...ഹോയ്
തൊടിയിൽ കളിവീടുണ്ടാക്കും കാലം തൊട്ടേ
പതിവായ് കനവിൽ ഞാൻ കണ്ടോളു്....
ഹോ...ഇന്നുവരെ...ഇവൾക്കായെൻ മനം തുടിച്ചേ
ഓ എൻ കണ്മണിയെ...നീ കണ്ടാട്ടേ...
തുമ്പിപ്പെണ്ണേ കൊതിയില്ലേ നേരിൽ കാണാൻ
വന്നിട്ടുണ്ടേ എൻ വേളിപ്പെണ്ണു്...
കവിളത്തുണ്ടേ കണ്ണാടിത്തുണ്ടു്...
ചുണ്ടത്തുണ്ടേ ചിങ്കാരച്ചെണ്ടു്...
നീലക്കായലുപോൽ തോന്നും ഓമൽ കണ്ണാണു്
മുടി കാർമുകിലും തോൽക്കും നാടൻ ചേലാണു്
കൊണ്ടേ പോരാം പെണ്ണാളെ പൊന്നോണക്കാലത്തു്
കണ്ണൊന്നഞ്ചും കണ്ണാളെ നീ കാണും നേരത്തു്
തങ്കത്താമരപോൽ പൂന്തേൻ ചിന്തും നെഞ്ചാണു്
ചെല്ലത്താരകളും പെണ്ണും പണ്ടേ കൂട്ടാണു്...
0 comments

Bangalore Days : Thudakkam Maangalyam



Lyrics : Santhosh Varma
Music : Gopi Sunder
Singers : Vijay Yesudas,Sachin Warrier,Divya S Menon

പച്ചക്കിളിക്കൊരു കൂടു്...പച്ചക്കരിമ്പഴിയുള്ള കൂടു്
ആ...പച്ചക്കിളിക്കൊരു കൂടു്...പച്ചക്കരിമ്പഴിയുള്ള
കൂടു്
കണ്ണാളൻ കെട്ടുന്നുണ്ടല്ലോ ഓ ഓ ഓ...
അതു നിന്നെ പൂട്ടാനാണല്ലോ...
തുടക്കം മാംഗല്യം...തന്തുനാനേനാ...
പിന്നെ ജീവിതം...തുന്തനാനേനാ...(3)
കണിയല്ലേ കണ്മണിയല്ലേ ആദ്യം ചൊല്ലും നിൻ
കണവൻ
കണ്ണാ നീ വെയിൽ
കൊള്ളല്ലേ നീയും ചൊല്ലും...
ഓ..കഥ മാറും ചേകവനാകും
ഉറുമിയെടുക്കും പടവീരൻ ഹേ ഹേയ്...
പിന്നോതിരകടകം...ഹേ ഹേയ്...എരിപൊടിയങ്കം...
കേട്ടോ നീ കേട്ടോ ഈ കൂട്ടിൽ പെട്ടാൽ പിന്നെ
നീലാകാശം കണ്ടോരില്ലന്നാരോ ചൊല്ലുന്നേ ...
കണ്ണാൽ എൻ കണ്ണാൽ ഞാൻ കള്ളത്താക്കോൽ
തീർക്കും
വെള്ളിൽ പക്ഷിക്കൊപ്പം മേലേ വിണ്ണിൽ പാറും ഞാനും
ആ...മിടുക്കിയെ മെരുക്കി താലിക്കുരുക്കിലാക്കി കുറുമ്പൊതുക്കി
തടങ്കലിൽ തളച്ചുകാണാൻ
മനസ്സിലുമൊരുകൊതിയുണ്ടല്ലോ
ഹാ കുറുമ്പു കട്ടുറുമ്പുകൂട്ടം നുഴഞ്ഞുകേറാതടച്ചുകെട്ടി
എനിക്കതിന്നൊരുക്കി നൽകും ഒരു സ്വർഗ്ഗം...
തുടക്കം മാംഗല്യം...തന്തുനാനേനാ...
പിന്നെ ജീവിതം...തുന്തനാനേനാ...
പച്ചക്കിളിക്കൊരു കൂടു്...പച്ചക്കരിമ്പഴിയുള്ള കൂടു്
ആ...പച്ചക്കിളിക്കൊരു കൂടു്...പച്ചക്കരിമ്പഴിയുള്ള
കൂടു്
ഒഓ കണ്ണാളൻ കെട്ടുന്നുണ്ടല്ലോ ഓ ഓ ഓ...
അതു നിന്നെ പൂട്ടാനാണല്ലോ...
തുടക്കം മാംഗല്യം...തന്തുനാനേനാ...
പിന്നെ ജീവിതം...തുന്തനാനേനാ...(6)
0 comments

Angry Babies : Mele Chelode



Music : Bijibal
Singer : Vijay Yesudas

മേലേ ... ചേലോടെ മധുമയ ചന്ദ്രോത്സവം
മഴനിലാവായ് സ്നേഹം, ഈ വഴികൾ നീളേ,
നീർമണികൾ പെയ്തൂ..
രാക്കുളിരിലേതോ , പൂങ്കനവു നെയ്തൂ
കണ്ണാന്തുമ്പിപ്പെണ്ണിൻ കയ്യിൽ
തങ്കത്താലം നല്കി
കന്നിത്തെന്നൽ കൂടെ കൊണ്ടേപോ
കണ്ണാൻ തുമ്പിപ്പെണ്ണിൻ കയ്യിൽ
തങ്കത്താലം നല്കി
കന്നിത്തെന്നൽ കൂടെ കൊണ്ടേപോ
താനേ പെയ്യും ചെറുതാരങ്ങളീ കണ്ണുകൾ
തീരാ .. മധുരം തമ്മിലേകുന്നു തേനോർമ്മകൾ
കരുതലിൻ തീരങ്ങളിൽ, കളമെഴുതി ഹൃദയം
മേലേ ... ചേലോടെ മധുമയ ചന്ദ്രോത്സവം
കാണാ കനവിൻ കുളിരോരുന്ന നേരങ്ങളിൽ
ഈറൻ വനിയിൽ കളിയാടുന്നു രാപ്പാടികൾ
ഇരുനിഴൽ ചേരുന്നൊരീ തണലിനിയഭയം
മേലേ ... ചേലോടെ മധുമയ ചന്ദ്രോത്സവം
മഴനിലാവായ് സ്നേഹം, ഈ വഴികൾ നീളേ,
നീർമണികൾ പെയ്തൂ..
രാക്കുളിരിലേതോ , പൂങ്കനവു നെയ്തൂ
കണ്ണാന്തുമ്പിപ്പെണ്ണിൻ കയ്യിൽ
തങ്കത്താലം നല്കി
കന്നിത്തെന്നൽ കൂടെ കൊണ്ടേപോ
0 comments

Vikramadithyan : Vendathu Vendappol



Music : Bijibal
Singer : Pushpavathy

വേണ്ടതു് വേണ്ടപ്പോൾ തോന്നിയിരുന്നെങ്കിൽ
വേദനിക്കേണ്ടൊരു നാളും...
മണ്ണിൽ വേദനിക്കേണ്ടൊരു നാളും...
തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ
തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ....
മാനത്തെ ചന്ദനക്കീറു്...ആരിലും മേലിലാ ചേലു്
ആയിരം താരകൾ കാക്കും അവൾ
ആതിരപ്പൂനിലാപ്പെണ്ണു്...
തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ
തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ....
പെണ്ണൊരുമ്പെട്ടുനിന്നാൽ ആണിലും മേളിലാ വീറു്
മണ്ണും ചാരി നിന്നൊരുത്തൻ ആ പെണ്ണിനേം കട്ടോണ്ടു്
പോയേ...
തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ
തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ....
ആളൊരു വമ്പത്തി കാരിയക്കാരത്തി
കൈതോലമുള്ളിന്റെ ശീലമാണേ...
മണ്ണും ചാരി നിന്നൊരുത്തൻ ആ പെണ്ണിനേം കട്ടോണ്ടു്
പോയേ...
തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ
തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ....
മാനത്തെ ചന്ദനക്കീറു്..ആരിലും മേലിലാ ചേലു്
ആയിരം താരകൾ കാക്കും അവൾ
ആതിരപ്പൂനിലാപ്പെണ്ണു്...
തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ
തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ....
പെട പെടയ്ക്കണ മീനാ...
മുക്കണ്ടോം ചാടണ മീനാ...
വല വീശ്യപ്പം വലേലും പെട്ടില്ല
ചൂണ്ടയിട്ടപ്പം തീണ്ടാനും വന്നില്ല...(2)
കള്ളന്റെ കടക്കണ്ണിന്റേറോണ്ടു് പെണ്ണു
കുഴഞ്ഞങ്ങു വീണേ...
തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ
തന്തിനം തന്തിനം താരോ
തക തന്തിനം തന്തിനം താരോ....(4)
0 comments

Vikramadithyan : Anthichoppil



Music : Bijibal
Singer : Yazin Nizar

അന്തിച്ചോപ്പിൽ രാവും പകലും ചേരുംപോലെ
വിക്രമാദിത്യൻ....വിക്രമാദിത്യൻ.....

പുലരി വിണ്ണിലെ പൊന്നിൻ സൂര്യൻ
തൂവൽ വീശിക്കൊണ്ടേ മഞ്ഞുമണികളിൽ
മിന്നുംപോലെ
പിണങ്ങിയും ഇണങ്ങിയും ഒരുമയായ്
വിക്രമാദിത്യൻ....വിക്രമാദിത്യൻ.....


അന്നേതോ വഴിയോരം കൂട്ടുകൂടി ചിരിതുന്നും കൂട്ടിൽ
എന്നാളും ഒന്നാകെ കണ്ണുനീരിൻ
ചുടുനനവും മാഞ്ഞേ
മനസ്സിൻ ചിറകു നീർത്താം ഉയരേ...
മഴവിൽ മറവിൽ മറയായ്...
സ്നേഹം വിരിയും തിങ്കൾ കാർമുകിലാലേ മൂടുന്നേരം
മഴയായ് പൊഴിയേ വീണ്ടും വെണ്കലയുള്ളിൽ
തെളിയുന്നില്ലേ
വിക്രമാദിത്യൻ....വിക്രമാദിത്യൻ....

പുലരി വിണ്ണിലെ പൊന്നിൻ സൂര്യൻ
തൂവൽ വീശിക്കൊണ്ടേ മഞ്ഞുമണികളിൽ
മിന്നുംപോലെ
പിണങ്ങിയും ഇണങ്ങിയും ഒരുമയായ്
വിക്രമാദിത്യൻ....വിക്രമാദിത്യൻ....


ഓരോരോ കരയാഴാൻ ആഞ്ഞറിഞ്ഞു
തുഴയൂന്നീ ഒരുവൻ
ആലോലം പൂങ്കാറ്റിൽ ചാഞ്ഞിരുന്നു കുളിരേറ്റോരപരൻ
ഇടയിൽ കുറുകും കുയിലിൽ ആരേ...ഇനിയ കനവു മെനയും..
മിഴിയിൽ മൊഴിയിൽ കളവിൻ നൂലിഴ മെല്ലെ പാകുന്നാരോ..
വെറുതേ പൊരുതി തളരും നേരമുറങ്ങാൻ തോളും നൽകും
വിക്രമാദിത്യൻ....വിക്രമാദിത്യൻ....
അന്തിച്ചോപ്പിൽ...........
0 comments

Manglish : English Manglish



Lyrics : Santhosh Varma
Music : Gopi Sunder
Singer : Dulquar Salman


ഇംഗ്ളീഷോ....റണ്ണിക്കോ....റണ്ണിക്കോ....
വേണോ ഭായീ...റണ്ണിക്കോ...റണ്ണിക്കോ...
പോല്ലാപ്പല്ലേ ഭായ്....റണ്ണിക്കോ...റണ്ണിക്കോ...
ഓലമടൽ കമിങ്ങ്...കമിങ്ങ്...
വാട്ട് മ്യാങ്കോസ് ട്രീ...
ഇംഗ്ളീഷ്
മംഗ്ളീഷ്...ഇംഗ്ളീഷ്
മംഗ്ളീഷ്
മാലിക് ഭായി എന്തേ പേടി...
വേലീലെ പാമ്പെടുത്തു് കഴുത്തേലു് വെച്ചാൽ...
ആർ ഐ പി...
ഒത്താൽ ഊട്ടീൽ പോയാൽ മീൻ
ചട്ടീ....
വലിഞ്ഞൊരു പിടി പിടി ഭായീ....
ഞങ്ങ പോണേണു് ട്ടാ...ഞങ്ങ പോണേണു് ട്ടാ
ഇതു് തലേലോട്ടു് കേറണില്ല കേട്ടാ...
ഇംഗ്ളീഷ് നുമ്മക്കു് പറ്റ്യേല മച്ചാനേ
മംഗ്ളീഷ് ആണെങ്കി പിന്നേം നോക്കാം....
ഞങ്ങ പോണേണു് ട്ടാ...ഞങ്ങ പോണേണു് ട്ടാ
ഇതു് തലേലോട്ടു് കേറണില്ല കേട്ടാ...
ഇംഗ്ളീഷ് നുമ്മക്കു് പറ്റ്യേല മച്ചാനേ
മംഗ്ളീഷ് ആണെങ്കി പിന്നേം നോക്കാം....
ഇംഗ്ലണ്ടിൽ
പിച്ചകാർക്കും ഇംഗ്ളീഷി മിണ്ടാമെങ്കി
കൊച്ചീക്കാർക്കു് ഇംഗ്ലീഷ്
പുല്ല്...പുല്ല്
സംഭവം ലോക്കലു് അള്ളാണേ ഇംഗ്ളീഷ്
പാവങ്ങൾ നമ്മക്കു് തലമണ്ടേൽ കേറൂല്ല....(2)
അള്ളാണേ ഉമ്മാണേ...ഇംഗ്ളീഷ്
എന്നാണേ നിന്നാണേ മംഗ്ളീഷ്...
പഠിച്ചിട്ടു് നടക്കണില്ലാ...എന്റുമ്മാ...
എന്റുമ്മാ...എന്റുമ്മാ......
ഞങ്ങ പോണേണു് ട്ടാ...ഞങ്ങ പോണേണു് ട്ടാ
ഇതു് തലേലോട്ടു് കേറണില്ല കേട്ടാ...
ഇംഗ്ളീഷ് നുമ്മക്കു് പറ്റ്യേല മച്ചാനേ
മംഗ്ളീഷ് ആണെങ്കി പിന്നേം നോക്കാം....
(ഇംഗ്ളീഷോ....)
ഏ ഫോർ ആവോലി പിന്നെ ബി എന്നാൽ ബ്രാല് ഭായി
സി എന്നാലോർത്തോ നീ ചാളാ...ചാളാ...
മീനിന്റെ പേരിട്ടു് ഇംഗ്ളീഷ് പഠിച്ചാ
മയ്യത്തായെന്നാലും നാവീന്നു് മായൂല്ലാ...(2)
അന്നോളം ഇന്നോളം കൊച്ചീക്കാരു്
തോറ്റില്ലാ....തോറ്റില്ലാ...തോക്കേംമില്ലാ...
വലിച്ചിനി മുറുക്കണം നീ...അരേ റ്ററ്റാ...
(ഇംഗ്ളീഷ് മംഗ്ളീഷ്...)
0 comments

Manglish : Ulla Ulla




Lyrics : Santhosh Varma
Music : Gopi Sunder
Singers : Gopi Sunder,Ameena Salam

ഉല്ല ഉല്ല ഉല്ല....ഉല്ലഹുല്ല ഹുല്ല
ഉല്ല ഉല്ല ഉല്ല....ഉല്ലഹുല്ല ഹുല്ല...
അല്ലിമുല്ലയല്ല...കുഞ്ഞുതുമ്പിയല്ല
മഞ്ഞുതുള്ളിയല്ല...മാൻകിടാവുമല്ല....
നാടോടിക്കാറ്റിൻ സഖിയായി പലതീരങ്ങൾ
കണ്ടു്
കാതങ്ങൾ പാറി...കടൽ താണ്ടി മണിമേഘം കൈതൊട്ടു്
തെങ്ങോല തൊങ്ങലിട്ടൊരീ തീരത്തു്
ചിങ്കാരം ചീനമീൻവലച്ചാരത്തു്
വരവായി....
നറുപാൽനിലാവുപോലെയുള്ളൊരന്നറാണി ഇവളു്...
അല്ലിമുല്ലയല്ല...കുഞ്ഞുതുമ്പിയല്ല
മഞ്ഞുതുള്ളിയല്ല...മാൻകിടാവുമല്ല....
ദൂരത്തേതോ വലയിൽ നീന്തി
തീരം കാണാൻ വന്നോളല്ലേ...
നീയെത്തുമ്പോൾ പുളകം ചൂടി..
നീരോളങ്ങൾ പാടുന്നില്ലേ...
സുന്ദരി നിൻ ചുണ്ടുകളിൽ ഈ നാടിൻ
സ്വന്തം മൊഴിയല്ലാ...
നിൻ മൊഴികൾക്കുത്തരമായെന്തോതും അറിയില്ലാ...
മറുവാക്കിനായ് മനം തിരഞ്ഞു പാടുമാളു് പതിയേ...
അല്ലിമുല്ലയല്ല...കുഞ്ഞുതുമ്പിയല്ല
മഞ്ഞുതുള്ളിയല്ല...മാൻകിടാവുമല്ല....
താഴമ്പൂവിൻ തളിരും മേഞ്ഞു്
രാവിൽ ചായാൻ കൂടുണ്ടല്ലോ...
ചേക്കേറുമ്പോൾ ഇമ ചിമ്മാതേ...
കാവൽ നിൽക്കാൻ ആളുണ്ടല്ലോ..
നീ നുകരാതേൻപകരാനിന്നോരോ നെഞ്ചും വെമ്പുമ്പോൾ
സ്നേഹമലർ ചില്ലകളിൽ പൊന്നൂഞ്ഞാലാടുമ്പോൾ
വിരിയും കിനാവിൽ ഓമലാളണിഞ്ഞു നൂറു ചിറകു്...
(അല്ലിമുല്ലയല്ല....)
0 comments

Avatharam : Konji Konji



Music : Deepak Dev
Singers : Shankar Mahadevan,Rimi Tomy

കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം
നെഞ്ചിലഞ്ചി പറന്നാൽ പഴങ്കുലത്തെന്നൽ
കള്ളക്കണ്ണൻ മനസ്സിൽ കുടിയിരുന്നില്ലേ
എൻ കാക്കക്കറുമ്പൻ കുറുമ്പിൻ
പൂങ്കുഴലൂതിയില്ലേ...
എത്ര രാവുകൾ പകലുകൾ കരുതി നിന്നെ ഞാൻ
പറയാതെയെൻ നിനവുകൾ നെഞ്ചിലൊതുക്കി ഞാൻ
ഒന്നു തമ്മിൽ തമ്മിൽ അറിയാതെ മിഴിയിടഞ്ഞു പോയ്...
പിന്നെ കാണാതെ ഒരുനാളും മതിവരാതെയായ് ഹോ...
കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം
നെഞ്ചിലഞ്ചി പറന്നാൽ പഴങ്കുലത്തെന്നൽ....
ഇലകളറിയുമോ...ഇളം പൂക്കൾ കാണുമോ
തെന്നലിനുള്ളിലെഴും തീരാമോഹം...
നുരകളറിയുമോ...കുളിരലകൾ കാണുമോ...
കരളിനുള്ളിലെഴും തീരാദാഹം...
പൂക്കളും പുഴകളും അറിയില്ലല്ലോ...
ഈ മിഴിയിലലിയും അനുരാഗ മധുരാലസ്യം...
നമ്മൾ താനേ താനേ ഒന്നാകും കളിനിലാവിലോ
ഈ പ്രണയത്തിൻ മധു തേടി കൊതി തീരുമോ...
കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം
നെഞ്ചിലഞ്ചി പറന്നാൽ പഴങ്കുലത്തെന്നൽ....
യവനകഥയിലെ ഒരു സ്നേഹകവിതയോ...
മദനകാവ്യമോ..നീ ആരാണോ...
ഹരിതവനികയോ ഘനശ്യാമസന്ധ്യയോ...
നവ മേഘരാഗമോ...നീ ആരാണോ...
മണ്ണിലും വിണ്ണിലും താരോത്സവം
ഇനി ഇരവിലും പകലിലും രാഗോത്സവം
നമ്മൾ കാണേ കാണേ അറിയാതെ നിറങ്ങളാകവേ...
ഈ അനുരാഗപ്പൂത്തിങ്കൾ കണിയാകുമോ....
കള്ളക്കണ്ണൻ മനസ്സിൽ കുടിയിരുന്നില്ലേ
എൻ കാക്കക്കറുമ്പൻ കുറുമ്പിൻ
പൂങ്കുഴലൂതിയില്ലേ...
എത്ര രാവുകൾ പകലുകൾ കരുതി നിന്നെ ഞാൻ
പറയാതെയെൻ നിനവുകൾ നെഞ്ചിലൊതുക്കി ഞാൻ
ഒന്നു തമ്മിൽ തമ്മിൽ അറിയാതെ മിഴിയിടഞ്ഞു പോയ്...
പിന്നെ കാണാതെ ഒരുനാളും മതിവരാതെയായ് ഹോ...
കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം
നെഞ്ചിലഞ്ചി പറന്നാൽ പഴങ്കുലത്തെന്നൽ....
0 comments

Avatharam : Njan Kaanum



Music : Deepak Dev
Singer : Nivas


ഞാൻ കാണും നേരം തൊട്ടേ നീയെൻ പെണ്ണു്
കണ്ണാലേ കണ്ണാൽ ഉള്ളം കവരും പെണ്ണു്
കാന്താരിപ്പൂവായ് ആദ്യം തോന്നും പെണ്ണു്
അറിയാതെ അറിയാതെന്റെ സഖിയാം പെണ്ണു്
മഴവില്ലിൻ ചേലിൽ സ്നേഹം നെയ്യും തൂവൽ കൂടുണ്ടേ...
അതിൽ എന്നും എന്നും കൂടെ കൂടാൻ
ഓമൽപ്പെണ്ണുണ്ടേ...
അവളില്ലെങ്കിൽ ഞാനില്ലീ മണ്ണിൽ...
എല്ലാം എൻ പെണ്ണു്...ഹോ...
വെണ്ണിലാ തിങ്കളിൻ താലിയോടെ...
എന്നിലെൻ പാതിയായ് ചേർന്ന പെണ്ണു്...
മഞ്ഞുനീർത്തുള്ളിയായ് എന്റെയുള്ളിൽ..
പിന്നെയും പിന്നെയും പെയ്ത പെണ്ണു്....
ഞാൻ കാണും നേരം തൊട്ടേ നീയെൻ പെണ്ണു്
കണ്ണാലേ കണ്ണാൽ ഉള്ളം കവരും പെണ്ണു്....
ആവാരം പൂവിൻ അഴകാണെൻ പെണ്ണു്
അടങ്ങാക്കുറുമ്പോലും കിളിയെൻ പെണ്ണു്...
ഞാനൊന്നു മെല്ലെ തഴുകീടും നേരം
ഇടനെഞ്ചിൽ ചേർന്നീടും കുരുന്നു പെണ്ണു്...
മഴവില്ലിൻ ചേലിൽ സ്നേഹം നെയ്യും തൂവൽ കൂടുണ്ടേ...
അതിൽ എന്നും എന്നും കൂടെ കൂടാൻ
ഓമൽപ്പെണ്ണുണ്ടേ...
അവളില്ലെങ്കിൽ ഞാനില്ലീ മണ്ണിൽ...
എല്ലാം എൻ പെണ്ണു്...ഹോ...
വെണ്ണിലാ തിങ്കളിൻ താലിയോടെ...
എന്നിലെൻ പാതിയായ് ചേർന്ന പെണ്ണു്...
മഞ്ഞുനീർത്തുള്ളിയായ് എന്റെയുള്ളിൽ..
പിന്നെയും പിന്നെയും പെയ്ത പെണ്ണു്....
വൈശാഖക്കാറ്റിൻ കുളിരാണെൻ പെണ്ണു്
മനസ്സൊന്നു തേങ്ങുമ്പോൾ തുണയും പെണ്ണു്
മൊഴിയാലേ തേനിൻ മഴയേകും കാതു്
ഇനിയേഴുജന്മവും ഇതെന്റെ പെണ്ണു്...
മഴവില്ലിൻ ചേലിൽ സ്നേഹം നെയ്യും തൂവൽ കൂടുണ്ടേ...
അതിൽ എന്നും എന്നും കൂടെ കൂടാൻ
ഓമൽപ്പെണ്ണുണ്ടേ...
അവളില്ലെങ്കിൽ ഞാനില്ലീ മണ്ണിൽ...
എല്ലാം എൻ പെണ്ണു്...ഹോ...
വെണ്ണിലാ തിങ്കളിൻ താലിയോടെ...
എന്നിലെൻ പാതിയായ് ചേർന്ന പെണ്ണു്...
മഞ്ഞുനീർത്തുള്ളിയായ് എന്റെയുള്ളിൽ..
പിന്നെയും പിന്നെയും പെയ്ത പെണ്ണു്....
(ഞാൻ കാണും....)
0 comments

Om Shanti Oshana : Mandarame



Music : Shaan Rahman
Singers : Job Kurien


മന്ദാരമേ ചെല്ലച്ചെന്താമരേ നീ
ഇന്നാകെ ചന്തം വാരി ചൂടിയോ
താനേ തലോടണ പാട്ടിന്റെ ഈണം
മൂളാതെ മൂളുന്നുണ്ടോ മാനസം...
ഉള്ളിന്റെയുള്ളിൽമിന്നാൻ വെള്ളാരത്താരങ്ങളെ
ആകാശച്ചെപ്പിൽ നിന്നും നീ വാരിയോ...
ആരോടും മിണ്ടാതൊന്നും നേരായി ചൊല്ലാതെന്നും
ഓരോരോ കിന്നാരങ്ങൾ നീ പാടിയോ....
മന്ദാരമേ ചെല്ലച്ചെന്താമരേ നീ
ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽ...
ഇന്നോളമീ അല്ലിത്തേൻചുണ്ടിലാരും
തന്നീലയോ മുത്തം സമ്മാനമായി...
സമ്മാനമായി....


ഹേയ് വിണ്ണോരം ഓലക്കുടയും
പൂന്തിങ്കൾ ചൂടിപ്പോകുന്നേ...
നാണത്തിൻ മുഖം മറയ്ക്കാൻ
പെണ്ണാളതെടുത്തുവെച്ചേ....
അക്കം പക്കം പാറണ വെള്ളക്കുഞ്ഞിപ്രാവിനു്
ഉള്ളിൽ താനേ പൂത്തൊരു കനവൊരുങ്ങീലേ...
ചിന്നിച്ചിന്നി ചാഞ്ഞിറങ്ങും മഴത്തുള്ളിയാലു്
കാലിൽ കിലുങ്ങുമൊരു കൊലുസ്സണിഞ്ഞരിയൊരു
പാൽനിലാവിൻ പുന്നാരമൊഴികളിൽ
ഇന്നാരുമലിയണ കിന്നാരമായ്....
ഹേയ് മന്ദാരമേ ചെല്ലച്ചെന്താമരേ നീ
ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽ...
ഇന്നോളമീ അല്ലിത്തേൻചുണ്ടിലാരും
തന്നീലയോ മുത്തം സമ്മാനമായി...
സമ്മാനമായി....
മന്ദാരമേ ചെല്ലച്ചെന്താമരേ നീ
ഇന്നാകെ ചന്തം വാരി ചൂടിയോ
താനേ തലോടണ പാട്ടിന്റെ ഈണം
മൂളാതെ മൂളുന്നുണ്ടോ മാനസം...
ഉള്ളിന്റെയുള്ളിൽമിന്നാൻ വെള്ളാരത്താരങ്ങളെ
ആകാശച്ചെപ്പിൽ നിന്നും നീ വാരിയോ...
ആരോടും മിണ്ടാതൊന്നും നേരായി ചൊല്ലാതെന്നും
ഓരോരോ കിന്നാരങ്ങൾ നീ പാടിയോ....
മന്ദാരമേ ചെല്ലച്ചെന്താമരേ നീ
ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽ...
ഇന്നോളമീ അല്ലിത്തേൻചുണ്ടിലാരും
തന്നീലയോ മുത്തം സമ്മാനമായി...
സമ്മാനമായി....
മന്ദാരമേ ചെല്ലച്ചെന്താമരേ...(4)


0 comments

Om Shanti Oshana : Kaatu Mooliyo



Music : Shaan Rahman
Singer : Vineeth Sreenivasan

കാറ്റു മൂളിയോ..പ്രണയം
കേട്ടുണർന്നുവോ...ഹൃദയം
മെയ് തലോടിയോ ആരോ മഞ്ഞിൻ വെൺതൂവലാൽ..
(കാറ്റു മൂളിയോ....)

എന്നോമൽ കിളിയേ...എന്നോമൽ കിളിയേ...

നീളുന്ന വഴികളിൽ തേടുന്നതെന്തേ
തൂവെള്ളി നിലവുപോൽ കാണുന്നതാരെ....
നീ നിൻ മിഴികൾ മെല്ലെ മെല്ലെ ചിമ്മിയോ
നാണമായ് പെണ്ണേ...
ചേരുന്ന മൊഴികളിൽ കിന്നാരമോടെ
രാമൈന കുറുകിയോ നിന്നോടു മെല്ലെ
തൂവെൺപുലരി നിന്റെ ചുണ്ടിൽ ഈണമായ് മാറിയോ
പെണ്ണേ...നീ അറിയാതെ...നീർ
പെയ്യുമേ...
തേൻ മഴപോലെ...നിന്നിലും മഞ്ഞുനീർ
പെയ്യുമേ...ഏ ഹേയ്...
(കാറ്റു മൂളിയോ....)

പ്രാണന്റെ ലിപികളിൽ നീ തീർത്ത
പേര്
നീ നിന്റെ വിരലിനാൽ തേടുന്ന നേരു്
മായാ മുകിലുപോലെ നിന്നിലാരൊരാൾ വന്നുവോ
പെണ്ണേ...ആ മൊഴി കേൾക്കാൻ കാതോർക്കയോ
ഈ കിളിവാതിൽ പിന്നിലായ് നിന്നു
നീ മെല്ലവേ..ഏഏയ്..
(കാറ്റു മൂളിയോ....)
0 comments

Ringmaster : Kannimasam



Music : Gopi Sunder
Singers : Vijaya Yesudas, Jassie Gifft, Nadirsha, Gopi Sunder, Sayanora 


 കന്നിമാസം വന്നു ചേര്ന്നാല്
നിന്നെ ഞാനെന് സ്വന്തമാക്കും
ഹേ... ഹ ഹ ഹ
വീ വോണ്ഡ് ഡോഗ്സ് ഓണ് കണ്ട്രി
യൂ പീപ്പിള് വെറും കണ്ട്രി
ഞങ്ങള് ഒന്നു കുരച്ചാല്‍
നിങ്ങള് ഞെട്ടി വിറയ്ക്കും
(വീ വോണ്ഡ് )
നാന്സീ...
ചുമ്മാ കെടന്നു കൊരയ്ക്കല്ലേടാ
കൊരയ്ക്കും പട്ടി കടിക്കെല്ലെടാ
കോറിയക്കാരു് കണ്ടാല് നിന്നെ കറിയുണ്ടാക്കി തിന്നും
നായ്ക്കള്ക്കൊട്ടു് നേരമില്ല
പോയിട്ടൊട്ടു് കാര്യമില്ല
അലഞ്ഞുതിരിഞ്ഞു നടന്നാല്
നിന്നെ മുനിസിപ്പാല്റ്റി പൊക്കും
ഹഗ്ഗ് ചിലര് പഗ്ഗ്
ഡോറില് കാവല് നില്ക്കാന് ഡോബര്മാന്
നാട്ടില് മൊത്തം പീസ്
അതു് കണ്ടെത്തും പോലിസിന് അല്സേഷന് ഡോഗ്
വീ വോണ്ഡ് ഡോഗ്സ് ഓണ് കണ്ട്രി
ന്യൂ പീപ്പിള് റിഡണ് കണ്ട്രി
ഞങ്ങള് ഒന്നു കുരച്ചാല്
നിങ്ങള് ഞെട്ടി വിറയ്ക്കും
ലേ...
സ്റ്റോപ്പ്
ഉം?
ലുക്കു്
ഹേ!
കാച്ചു്
ഗോ ഗോ
കമോണ്
ഉം!
ലക്കോ ലക്കോ ലക്കോ ലക്കാ
പോടാ പട്ടി


ഒരു ദിവസം ഏതു നായ്ക്കും റ്റൈമു വരും
അതു പുതുക്കന് പഴംചൊല്ലു്
കുഴലിലിട്ടാല് വാലു താനേ നിവര്ന്നു വരും
അതു മുടന്തന് ന്യായം പുല്ലു്
പാലൂട്ടും ഉടമയെ കണ്ടാല് വാലാട്ടും
എന്നും നന്ദി ചൊല്ലി വണങ്ങും
വീ വോണ്ഡ് ഡോഗ്സ് ഓണ് കണ്ട്രി
ന്യൂ പീപ്പിള് റിഡണ് കണ്ട്രി
ഞങ്ങള് ഒന്നു കുരച്ചാല്
നിങ്ങള് ഞെട്ടി വിറയ്ക്കും
അവനവന് ഒന്നിരിക്കിണ്ടേടി -
ത്തവനവനിന്നിരുന്നില്ലെങ്കില്
അവിടുടനെ നായിരിക്കും എന്നതാണു സത്യം
നടുകടലില് ചെന്നാല് പോലും
നായ്ക്കളിന്നും നക്കി നക്കി മോന്തിടുന്ന
ശീലമെന്നതു് പണ്ടേയുള്ള പദ്യം
ഹഗ്ഗ് ചിലര് പഗ്ഗ്
ഡോറില് കാവല് നില്ക്കാന് ഡോബര്മാന്
നാട്ടില് മൊത്തം പീസ്
അതു കണ്ടെത്തും പോലീസിന് അല്സേഷന്
ഡോഗ്സ്
വീ വോണ്ഡ് ഡോഗ്സ് ഓണ് കണ്ട്രി
ന്യൂ പീപ്പിള് റിഡണ് കണ്ട്രി
ഞങ്ങള് ഒന്നു കുരച്ചാല്
നിങ്ങള് ഞെട്ടി വിറയ്ക്കും
(വീ വോണ്ഡ് )
0 comments

Ringmaster : Aaro Aaro



Music : Gopi Sunder
Singer : Najim Arshad

ആരോ ആരോ
ചാരേ ആരോ
ആരും കാണായ്
മെയ്യിന്‍ കൂട്ടായി
സ്വനമേ സഖിയോ സഹയാത്രികയോ
നിഴലോ നിധിയോ കനവിന്‍ തിരിയോ
മനസ്സിന് മൊഴിപോല് ചെറുവാലാട്ടി
വരുവാരായ് നീ കണ്ണേ നീയെന്‍ ഉയിരായ്

ആരോ ആരോ
ചാരേ ആരോ


വെള്ളിമുകില്കുഞ്ഞു പോലെ
അന്നൊരുനാള് വന്നതല്ലേ
കണ്ണുനീരിന് വെണ്മയോടെ
പുഞ്ചിരിപ്പാല് തന്നതില്ലേ
ഉള്ളറിഞ്ഞ സ്നേഹത്തോടെ ഉള്ളു തൊടുമ്പോള്
നീയെനിക്കും ഞാന് നിനക്കും ചങ്ങാതിയായി
തമ്മില് തമ്മില് ചൊല്ലിടാതെ ഉള്ളറിഞ്ഞപ്പോള്
നീയെനിക്കും ഞാന് നിനക്കും ചങ്ങാതിയായി


ആരോ ആരോ
ചാരേ ആരോ

നിന്റെയുള്ളം സ്നേഹമല്ലേ
നിന്നുടലോ നന്ദിയല്ലേ
കണ്ണു രണ്ടും കാവലല്ലേ
മണ്ണിതില് നീ നന്മയല്ലേ
ഉള്ളറിഞ്ഞ സ്നേഹത്തോടെ ഉള്ളു തൊടുമ്പോള്
നീയെനിക്കും ഞാന് നിനക്കും ചങ്ങാതിയായി
തമ്മില് തമ്മില് ചൊല്ലിടാതെ ഉള്ളറിഞ്ഞപ്പോള്
നീയെനിക്കും ഞാന് നിനക്കും ചങ്ങാതിയായി


ആരോ ആരോ
ചാരേ ആരോ
സ്വനമേ സഖിയോ സഹയാത്രികയോ
നിഴലോ നിധിയോ കനവിന് തിരിയോ
മനസ്സിന് മൊഴിപോല് ചെറുവാലാട്ടി
വരുവാരായു് നീ കണ്ണേ നീയെന്
ഉയിരായു്
ഉള്ളറിഞ്ഞ സ്നേഹത്തോടെ ഉള്ളു തൊടുമ്പോള്
നീയെനിക്കും ഞാന് നിനക്കും ചങ്ങാതിയായി
തമ്മില് തമ്മില് ചൊല്ലിടാതെ ഉള്ളറിഞ്ഞപ്പോള്
നീയെനിക്കും ഞാന് നിനക്കും ചങ്ങാതിയായി
0 comments

1983 : Olakkam Choodumayi







Lyrics : Santhosh Varma
Music : Gopi Sunder
Singer : Nivas,Aleeta Dennis

ഓലക്കം ചോടുമായ്
പിച്ചവെച്ചു പിച്ചവെച്ചടുത്തുവാ നീ..
പാടുവാൻ പാട്ടുമായ്
കൂട്ടു കൂടുവാൻ വരാം...
ആകാശത്തുമ്പിയായ്
ചുറ്റുമൊന്നു വട്ടമിട്ടു പാറി വാ നീ..
മാരിവിൽ പൂവിലെ തേനുമായ് ഞാൻ വരാം...
ദൂരെ സന്ധ്യ പൂക്കവേ
മുകിൽക്കുറുമ്പുകൂട്ടമെത്തവേ
ചിരിക്കുടം പൊഴിച്ചു വാ...
കാലം കൂട്ടിരിക്കവേ
മനസ്സിൽ ആശ പീലിനീർത്തുവാൻ
കിനാക്കടൽ തുഴഞ്ഞു വാ...
കാത്തു കാത്തിരിക്കയായ്...
(ഓലക്കം....)

മേലെ മേലെ മേലെ നീളും നൂലിൽ
മെല്ലെ മെല്ലെ ഊയലാടുന്ന മോഹമേ...
ഓടി വന്നു കൈ നീട്ടി നിന്നെ...തൊടാം
(മേലെ മേലെ...)


അമ്പിളിപ്പൂ അങ്ങു ദൂരെ
നമ്മെ നോക്കി നിൽക്കയോ...
മഞ്ഞുവീഴും കുന്നിലാരോ
മെല്ലെ മൂളിയോ...
ഈണമോടെ പാടിടാമോ
പാടിടാം ഈ കാതിൽ ഞാൻ..
കേട്ടുകേട്ടു ചായുറങ്ങു കണ്മണീ...
ലാലലാ ലാലല ല ല ല
ലാലലാ ലാലല ല ല ല
ലാലല ലാലല ലാല ലാല്ല ലാല്ലലാ...(2)
(ഓലക്കം....)
ആമ്പൽപ്പൂവിനോടു കൊഞ്ചി
പാടമേറി വന്നു മൂളിയോടുന്ന തെന്നലേ
തോളിലേറി നിന്റെ കൂടെ ഞാനും വരാം...
(ആമ്പൽപ്പൂവിനോടു...)
ചെമ്പരത്തി പോവതെങ്ങോ..
കാവിലിന്നു വേലയോ...
കുഞ്ഞു മാവേ തന്നിടാമോ
തേൻ നിലാപ്പഴം...
പൂമരത്തിൽ കൂടുവാൻ വാ...
കൂടെ ഞാനും വന്നിടാം
കുഞ്ഞു കാലു തെന്നിടാതെ പൈതലേ....
(ഓലക്കം....)
0 comments

1983 : Nenjile



Lyrics : Santhosh Varma
Music : Gopi Sunder
Singer : Aleeta Dennis

നെഞ്ചിലേ...നെഞ്ചിലേ...
നെഞ്ചിലെ നെഞ്ചിലേ...നെഞ്ചിലേ...(2)
നെഞ്ചിലേ...നെഞ്ചിലേ...
ഓരോ ഇന്ത്യൻ എന്നും പാടും
പാട്ടിൻ താളം എന്റെ നെഞ്ചിലേ...

നെഞ്ചിലേ...നെഞ്ചിലേ...
ഓരോ ഇന്ത്യൻ എന്നും പാടും
പാട്ടിൻ താളം എന്റെ നെഞ്ചിലേ...

ഒന്നിച്ചൊറ്റ കൊടിക്കീഴേ ഉശിരുമായ്
കൈയും മെയ്യും കൊരുക്കുന്നൂ നാം...
പുതിയ വെട്ടത്തിൻ പട നിര
പൊരുതിയെത്തുന്നു മറു കര ...
ഉയർന്നാകാശത്തതിരുകൾ തൊടും സദാ...
നെഞ്ചിലേ...നെഞ്ചിലേ...
നെഞ്ചിലെ നെഞ്ചിലേ...നെഞ്ചിലേ...


ഇനി ഇൻഡ്യൻകൊടി പാറും
മുകിലോടും വഴിയിൽ
തരി താഴില്ലൊരുനാളും
അതും കാക്കും ഉയരേ...
വിജയം തരുമീ ചിറകിൽ ഇനിയും ഉയരൂ...
നെഞ്ചിലേ...നെഞ്ചിലേ...
നെഞ്ചിലെ നെഞ്ചിലേ...നെഞ്ചിലേ...(2)
നെഞ്ചിലേ...നെഞ്ചിലേ...
ഓരോ ഇന്ത്യൻ എന്നും പാടും
പാട്ടിൻ താളം എന്റെ നെഞ്ചിലേ...
(നെഞ്ചിലേ...നെഞ്ചിലേ )
0 comments

1983 : Olanjali Kuruvi



Lyrics : Harinarayan
Music : Gopi Sunder
Singer : P.Jayachandran,Vani Jayaram

 ഓലഞ്ഞാലി കുരുവീ...ഇളം കാറ്റിലാടി വരൂ
നീ...
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകി...
(2)
നറുചിരി നാലുമണിപ്പൂവു പോൽ വിരിഞ്ഞുവോ..
ചെറുമഷിത്തണ്ടു നീട്ടി വന്നടുത്തു നിന്നുവോ
മണിമധുരം നുണയും കനവിൻ മഴയിലോ...
നനയും...ഞാനാദ്യമായ്....
(ഓലഞ്ഞാലി കുരുവീ...)


വാ...ചിറകുമായ് ചെറുവയൽ കിളികളായ് അലയുവാൻ
പൂന്തേൻ മൊഴികളാൽ...കുറുമണി കുയിലുപോൽ കുറുകുവാൻ...
കളിചിരിയുടെ വിരലാൽ തൊടുകുറിയിടുമഴകായ്
ചെറു കൊലുസ്സിന്റെ കിലുകിലുക്കത്തിൽ താളം മനസ്സിൽ
നിറയും
(ഓലഞ്ഞാലി കുരുവീ...)


ഈ പുലരിയിൽ...കറുകകൾ തളിരിടും വഴികളിൽ...
നീ നിൻ മിഴികളിൽ...ഇളവെയിൽ തിരിയുമായ്
വരികയോ...
ജനലഴിവഴി പകരും...നനു നനെയൊരു മധുരം..
ഒരു കുടയുടെ തണലിലണയും നേരം...പൊഴിയും മഴയിൽ
ഓലഞ്ഞാലി കുരുവീ...ഇളം കാറ്റിലാടി വരൂ
നീ...
(ഓലഞ്ഞാലി കുരുവീ...)

0 comments

Pakida : Ee Pooveyilin


Music : Bijibal
Singer : T.R.Soumya

ഈ പൂവെയിലിൽ മഴയിൽ  കുളിരല വിതറും രാവുകളിൽ
ഇതിലെ ഇതിലേ
ആകാശമൊരെ കുടയായ്
നിവരുകയാണീവഴിയിൽ തണലായ്
പല മോഹം
പല പല ഭാവനകൾ
മിഴികളിലാളി .. പോകാം ദൂരെ
മൌനം ...

ഇതളുകളാം മിഴിയടഞ്ഞ സൂനം വിടരാനൊരുങ്ങുന്നു
മൌനം
തിരമറിയും അലകടലിൻ തീരം  അലിയാൻ
തുടങ്ങുന്നു
ആരോരുമോരാതെ ഏതോ വിചാരങ്ങൾ ചിരിയതിൻ മുഖപടമോ
പിറകിലെ ഇരുളറകൾ ..കാണാനാേരാ

ഈ പൂവെയിലിൽ , ... , കുളിരല വിതറും രാവുകളിൽ, ഇതിലേ
പാടാം ..

മറവിയിലൊരു മഴ വിതറും ഗാനം പലരാഗഭേദങ്ങൾ പാടാം
മിഴികളിലൊരു നനവുണരും ഗാനം അതിഗൂഢ ലോകം
എകാകികൾ നമ്മൾ
താനേ തിരഞ്ഞീടും കഥയിതു തുടരുകയോ
അടിയിലെ കനലറകൾ കാണാനാരോ


ഈ പൂവെയിലിൽ മഴയിൽ  കുളിരല വിതറും രാവുകളിൽ
ഇതിലെ ഇതിലേ
ആകാശമൊരെ കുടയായ്
നിവരുകയാണീ വഴിയിൽ തണലായ്

പല മോഹം, പല പല ഭാവനകൾ
മിഴികളിലാളി പോകാം ദൂരെ.............
 
;