Wednesday, December 17, 2014

Rajadhiraja : Pattum Chutti



പട്ടും ചുറ്റി വേളിപ്പെണ്ണു് വരുന്നേ
തപ്പുംതട്ടി പാടാൻ വാ നീ അരികേ...
മംഗല്യത്തിൻ നാൾ കുറിക്കും ദിനമായ്
ചെന്താമര പൂവൽപ്പെണ്ണു് വരവായ്...
കണ്ണിനുകണ്ണിൻ മണിയാ തിങ്കളു
തോൽക്കും കനിയാണേ...
ഞങ്ങടെ പൊന്നിൻ കുടമാ നിങ്ങടെ കൈയിൽ തരുവാണേ...
ശ്യാമവർണ്ണനോമൽഗോപികയല്ലേ നീ..
രാമനൊത്തു വാഴും ജാനകിയല്ലേ നീ...
മാരനോടു ചേരാൻ സമ്മതമേകണ മംഗലതാംബൂലം...
കണ്ണിൽ ഇന്നും എൻ മകളേ നിൻ താരാട്ടു പ്രായം
പിച്ച പിച്ച വെച്ചു നടന്നൂ നീ ഈ
നെഞ്ചിലാദ്യം
കാൽത്തളച്ചിരിയായ് നീ നാൾക്കുനാൾ വളരേ....
രാക്കിനാച്ചിറകേറി തിരുമണം വരവായ്
കല്യാണമെന്നാണു് കൈ നോക്കി ചൊല്ലെന്റെ കിളിയേ....
കണ്ണുകളെന്തേ പിടഞ്ഞൂ ഉള്ളിലെ മോഹം പറയാനോ...
ഇന്നലെവന്നെൻ കനവിൽ ചൊല്ലിയതെല്ലാം കളിയാണോ...
കണ്ണിനുകണ്ണിൻ മണിയാ തിങ്കളു
തോൽക്കും കനിയാണേ
നെഞ്ചൊടു ചേർക്കും നിധിയാ നിങ്ങടെ കൈയിൽ തരുവാണേ...
പെണ്ണേ പെണ്ണേ മിഴിയെഴുതാൻ നിൻ ചാരത്തു് രാവു്
ചുണ്ടിൽ ചെണ്ടിൽ നിറമണിയാൻ ഈ മൂവന്തിച്ചോപ്പു്
വാർനിലാ മെനയും നിൻ നാൽമുഴം കസവു്
മാരിവിൽ പണിയും നിൻ അഴകെഴും കൊലുസ്സു്
കല്യാണനാളിന്നു് പൊന്നായി വന്നല്ലോ വെയിലു്...
കണ്ണിനുകണ്ണിൻ മണിയാ തിങ്കളു
തോൽക്കും കനിയാണേ
ഞങ്ങടെ പൊന്നിൻ കുടമാ നിങ്ങടെ കൈയിൽ തരുവാണേ...
ശ്യാമവർണ്ണനോമൽഗോപികയല്ലേ നീ..
രാമനൊത്തു വാഴും ജാനകിയല്ലേ നീ...
മാരനോടു ചേരാൻ സമ്മതമേകണ മംഗലതാംബൂലം...

0 comments:

Post a Comment

 
;